Maintenance Support Fund Collection 2022/ ഫണ്ട്കളക്ഷന്‍
Dear parishioners,
Thank you for being an ongoing supporter of St Alphonsa Syro-Malabr Catholic Forane-Church Edmonton and for being such a valuable member of our community.
With congregants like you by our side, our community was able to buy our own church building and as a result we have our own infrastructure to facilitate Holy Qurbana, Catechism for our young generation and other religious activities of the catholic church for our community.
As always “It’s not how much we give, but how much love we put into giving “ is what matters the most.
We will together make a difference in our parish and community.
Sincerely ,
Vicar & Parish Committee.
പ്രിയ ഇടവകാംഗങ്ങളെ,
എഡ്മണ്ടൻ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറാൻ- പള്ളിയെ തുടർച്ചയായി പിന്തുണയ്ക്കുന്നതിനും ഈ ഇടവകയിലെ വിലപ്പെട്ട അംഗമായതിനും നന്ദി.
താങ്കളെപ്പോലുള്ളവരുടെ സഹകരണത്തിന്‍റെ ഫലമായി, നമ്മുക്ക് സ്വന്തമായി ഒരു പള്ളി വാങ്ങാൻ കഴിഞ്ഞു. തൽഫലമായി, നമുക്കും, നമ്മുടെ യുവതലമുറയ്കക്കും വിശുദ്ധ കുർബാനയും വേദപഠനം നടത്തുന്നതിനും സഭയുടെ മറ്റ് മതപരമായ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും നമുക്ക് സാധിച്ചു.
എന്നാൽ നമ്മുടെ പള്ളിയുടെ നടത്തിപ്പിനും, അനുദിന ചെലവുകള്‍ നടത്തുന്നതിനോടൊപ്പം അടിയന്തിരമായി വാഷ്‌റൂം അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള ചെലവ് വഹിക്കാൻ നിങ്ങളുടെ സഹായ സഹകരണങ്ങൾ ഇല്ലാതെ കഴിയില്ല. ഇടവകയുടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ അറിയച്ചതുപോലെ, അടിയന്തിര അറ്റകുറ്റപ്പണികൾക്കായി കണക്കാക്കിയ ചെലവ് $70,000.00-ന് മുകളിലാണ്. മുൻകൂട്ടി കാണാത്ത അറ്റകുറ്റപ്പണികൾ കാരണം ഈ തുക ഇനിയും ഉയർന്നേക്കാം. സാമ്പത്തികമായി ഇടവകയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള നടത്തിപ്പ് ചെലവ് പോലും വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മൾ.
വിശുദ്ധ കുർബാനയ്ക്കും മതബോധനത്തിനും നമ്മുടെ സമൂഹത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുമായി പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനും നിങ്ങളുടെ പങ്കാളിത്തം ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഈ ഞായറാഴ്ച, 2022 ഒക്ടോബർ 30 ന്, വാഷ്‌റൂം അറ്റകുറ്റപ്പണിയുടെ ചെലവിലേയ്ക്കായി ഒരു ഫണ്ട് ശേഖരണം നടത്തുകയാണ്. അതിനായി നിങ്ങളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫണ്ട് ശേഖരണത്തിനായി നിങ്ങൾ ഉപയോഗിക്കുന്ന എൻവലപ്പുകളിൽ നിങ്ങളുടെ പേരും,ഫോണ്‍ നംപര്‍,കൂടെതെ Church Maintenance’ എന്നും ദയവായി എഴുതുക. (പള്ളിയിൽ കവർ നൽകുന്നതാണ്.)
നിങ്ങൾക്ക് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നീട് നിങ്ങൾ പള്ളിയിൽ വരുമ്പോൾ ഫണ്ട് ശേഖരണത്തെ പിന്തുണയ്ക്കാൻ മടിക്കരുത്. കൂടാതെ, [email protected] എന്ന ഈമെയിലില്‍ നിങ്ങളുടെ വിലയേറിയ പിന്തുണ നിങ്ങൾക്ക് ഇ-ട്രാൻസ്ഫർ ചെയ്യാം. ദയവായി സന്ദേശ വിഭാഗത്തിൽ ‘നിങ്ങളുടെ പേരും, ഫോണ്‍ , Church Maintenance’ എന്നിവ എഴുതുക.
നമ്മുടെ ഇടവകയിൽ 700-ലധികം രജിസ്റ്റർ ചെയ്ത കുടുംബങ്ങളും 300-ഓളം രജിസ്റ്റർ ചെയ്യാത്ത / പുതിയ കുടുംബങ്ങളും ഉണ്ട്. ഇടവകയിലെ ഏകദേശം 360 കുടുംബങ്ങളിൽ നിന്നുള്ള പ്രതിമാസ സംഭാവനയാണ് പള്ളിയുടെ അനുദിന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത്. നിങ്ങൾ ഈ ഇടവകയില്‍ പുതിയതായി വന്നതോ, അല്ലെങ്കിൽ പ്രതിമാസ സംഭാവനകളിലൂടെ പള്ളിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളോ ആണെങ്കിൽ, ഇത് നൽകാനുള്ള ശരിയായ സമയമാണ്. ദയവായി ഒരു void cheque കൊണ്ടുവന്ന് ചർച്ച് ഓഫീസിൽ നിന്ന് PAD Form വാങ്ങി, നിങ്ങൾക്ക് താൽപ്പര്യമുള്ള ഏത് തുകയും നല്കി നമ്മുടെ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം,. നിങ്ങൾ നൽകുന്ന എല്ലാ സംഭാവനകൾക്കും പള്ളി നികുതി രസീത് നൽകും. നിങ്ങളുടെ ശ്രമങ്ങളെയും പിന്തുണയെയും ഞങ്ങൾ അഭിനന്ദിക്കുകയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു. പിന്നീട് സ്പോൺസർമാരുടെ പട്ടികയും (പേര് മാത്രം) മെയിന്റനൻസ് സപ്പോർട്ട് ഫണ്ടിനായി ശേഖരിച്ച ആകെ തുകയും അറിയിക്കുന്നതായിരിക്കും.
“നമ്മൾ എത്ര കൊടുക്കുന്നു എന്നതല്ല, എത്ര സ്‌നേഹം കൊടുക്കുന്നു” എന്നതാണ് ഏറ്റവും പ്രധാനം.
നമ്മൾ ഒരുമിച്ച് നമ്മുടെ ഇടവകയിലും സമൂഹത്തിലും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാം.
വിശ്വസ്ഥതയോടെ
വികാരി
ഇടവക കമ്മിറ്റി.